കണ്ണൂര്‍: നവകേരള സദസ് കണ്ണൂര്‍ ജില്ലയില്‍ തുടരുകയാണ്. കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം, തലശേരി മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. പ്രഭാത യോഗത്തിന് ശേഷം അഴീക്കോട് മണ്ഡലത്തിലാണ് ആദ്യ യോഗം നടന്നത് . തലശ്ശേരിയിലാണ് ഇന്നത്തെ സമാപന പരിപാടി.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഐഎം നേതാക്കൾ പണം കൈപ്പറ്റിയെന്ന് അരവിന്ദാക്ഷന്റെ മൊഴി
അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇതിനായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇന്നലെ രാത്രി ചേര്‍ന്ന ഉന്നതതല പൊലീസ് യോഗത്തിലാണ് തീരുമാനം. എഡിജിപി എം.ആര് അജിത് കുമാറാണ് മാവോ മേഖലയിലെ സുരക്ഷാ മേല്‍നോട്ടം വഹിക്കുന്നത്.
അധിക സായുധ പൊലീസ്, കമാന്‍ഡോകള്‍, രഹസ്യ പൊലീസ് എന്നിവരും യാത്രയിലുണ്ടാകും. കണ്ണൂര്‍ മലയോര മേഖലയിലും വയനാട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്ത് എത്തി.
Post Your Comments