Latest NewsNewsTechnology

ഇൻസ്റ്റഗ്രാം തീരുമാനിക്കും, നിങ്ങൾ വാങ്ങും! ഉപഭോക്താക്കളുടെ വാങ്ങൽ താൽപര്യത്തിൽ ഇൻസ്റ്റഗ്രാമിന് വലിയ പങ്ക്

സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നവരിൽ 68 ശതമാനം ആളുകളും ഓൺലൈൻ പർച്ചേസാണ് ഇഷ്ടപ്പെടുന്നത്

ദൈനംദിന ജീവിതത്തിൽ നേരിട്ടും അല്ലാതെയും വളരെയധികം സ്വാധീനം ചെലുത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. യുവതലമുറയാണ് ഇൻസ്റ്റഗ്രാം ഉപയോഗത്തിൽ ഏറെ മുന്നിൽ. ഇപ്പോഴിതാ ഉപഭോക്താക്കളുടെ വാങ്ങൽ താൽപര്യത്തിന് പിന്നിൽ ഇൻസ്റ്റഗ്രാമിന്റെ സ്വാധീനത്തെ കുറിച്ചുള്ള പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ എന്തു വാങ്ങണമെന്ന് തീരുമാനിക്കുന്നതിൽ ഇൻസ്റ്റഗ്രാം റീലുകൾക്ക് പ്രധാന പങ്കുണ്ടെന്ന് റിപ്പോർട്ട്. മെറ്റ ജിഡബ്ല്യുഐ ബ്യൂട്ടി റിപ്പോർട്ട് 2023 അനുസരിച്ച്, സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് ആളുകൾ ഇൻസ്റ്റഗ്രാം റീലുകൾ കണ്ടാണ് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നത്.

സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നവരിൽ 68 ശതമാനം ആളുകളും ഓൺലൈൻ പർച്ചേസാണ് ഇഷ്ടപ്പെടുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമാണ് ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ ഷോപ്പിംഗുകൾ ഇഷ്ടപ്പെടാൻ തുടങ്ങിയത്. അതുകൊണ്ടുതന്നെ കോവിഡിന് മുൻപുള്ളതിനേക്കാൾ 15 ശതമാനം വർദ്ധനവാണ് ഓൺലൈൻ ഷോപ്പിംഗിൽ ഉണ്ടായിട്ടുള്ളത്. ഓൺലൈനായും ഓഫ്‌ലൈനായും ഉപഭോക്താക്കൾ ഉൽപ്പന്നം വാങ്ങുന്നതിനു മുൻപ്, ഉൽപ്പന്നവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പുറമേ, ഫാഷൻ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിലും ഇൻസ്റ്റഗ്രാം വളരെ വലിയ പങ്കാണ് വഹിക്കുന്നത്.

Also Read: മോട്ടോർ വാഹന വകുപ്പ്‌ അന്യായമായി പിഴ ഈടാക്കുന്നു: വാഹന ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button