തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണിയായ ദന്തഡോക്ടര്‍ മരിച്ചു. മലപ്പുറം, ഇടക്കര വെസ്റ്റ് പെരുംകുളം കാര്‍കുഴിയില്‍ വീട്ടില്‍ മുംതാസ്(31) ആണ് മരിച്ചത്.
Read Also : ബാഗ് നന്നാക്കാൻ കടയിലെത്തിയ 17-കാരിയെ ചുംബിച്ചു: 47-കാരന് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും
ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. തിരുവനന്തപുരം ഡെന്റല്‍ കോളജിലെ ഓറല്‍ പതോളജി വിഭാഗത്തില്‍ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയായിരുന്നു. മൂന്നു മാസം ഗര്‍ഭിണിയായിരുന്ന മുംതാസിനെ ഡെങ്കിപ്പനി ബാധിച്ചതോടെ മൂന്നാഴ്ച മുമ്പ് എസ്എടിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
Read Also : അമ്മയെ മർദ്ദിച്ചത് തടയാന്‍ ശ്രമിച്ച 15 കാരിയുടെ കാല് ചവിട്ടിയൊടിച്ച് പിതാവ്, മൂക്കിന്റെ പാലം തകർന്നു
മൃതദേഹം ഡെന്റല്‍ കോളജിലെ പൊതുദര്‍ശനത്തിനു ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് ഡോ.സഫീര്‍(പ്രഫസര്‍ എന്‍ഐടി കോഴിക്കോട്). ഖദീജ, നൂഹ് എന്നിവര്‍ മക്കളാണ്.
Post Your Comments