നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇവരെ പരസ്യമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.വൈ.എഫ്.ഐക്കാർ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കുകയായിരുന്നില്ലെന്നും അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം വാദിച്ചു. ബസിന് മുന്നില്‍ ചാടിയവരുടെ ജീവിന്‍ രക്ഷിക്കാന്‍ ശ്രമിച്ചവരാണ് ഡി.വൈ.എഫ്.ഐക്കാരെന്നും അതിനിയും തുടരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
‘യൂത്ത് കോണ്‍ഗ്രസുകാരുടേത് പ്രതിഷേധമല്ല ആക്രണമോല്‍സുകതയാണ്, അത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കു്ന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി പ്രതിഷേധിക്കുകയെന്നാല്‍ വലിയ അപകടം ഉണ്ടാക്കുകയെന്നാണര്‍ത്ഥം. അത് എന്തെല്ലാം പ്രചാരണങ്ങള്‍ക്ക് ഇടയാക്കും. ജനാധിപത്യത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങള്‍ക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍ ഓടുന്ന വാഹനത്തിന് മുന്നില്‍ കരിങ്കൊടിയുമായി ചാടിവീണാല്‍ എന്തായിരിക്കും ഫലം? വെറും പ്രതിഷേധമല്ല ഇത്. നിലവിലെ അന്തരീഷം മാറ്റി മറിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ജനങ്ങളുമായി സംവദിക്കുക എന്നതാണ് നവകേരളാസദസിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ അതൊരു വലിയ ബഹുജന പരിപാടിയായി പോയി. അതില്‍ നിരാശപ്പെടുന്നവരാണ് ഇത്തരം പ്രതിഷേധങ്ങളുമായി മുന്നോട്ടു വരുന്നത്’, അദ്ദേഹം പറഞ്ഞു.
പിടിച്ചു മാറ്റിയ ശേഷം ഡി.വൈ.എഫ്.ഐക്കാർ പ്രതിഷേധക്കാരെ ചെയ്തത് എന്തായിരുന്നുവെന്ന ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ചെടിച്ചെട്ടി വരെ ഉപയോഗിച്ച് യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചല്ലോ എന്ന് വീണ്ടും ചോദിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
Post Your Comments