ThrissurLatest NewsKeralaNattuvarthaNews

വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി: പിടികിട്ടാപ്പുള്ളി പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട് ഹോ​സ്ദു​ർ​ഗ് ക​മ്മാ​ടം കു​ള​ത്തി​ങ്ക​ൽ വീ​ട്ടി​ൽ ഷാ​നു എ​ന്ന ഷ​മീ​മി​നെ(35)യാണ് അറസ്റ്റ് ചെയ്തത്

മ​ണ്ണു​ത്തി: വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കാ​ഞ്ഞ​ങ്ങാ​ട് ഹോ​സ്ദു​ർ​ഗ് ക​മ്മാ​ടം കു​ള​ത്തി​ങ്ക​ൽ വീ​ട്ടി​ൽ ഷാ​നു എ​ന്ന ഷ​മീ​മി​നെ(35)യാണ് അറസ്റ്റ് ചെയ്തത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് മ​ണ്ണു​ത്തി പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

പ​ച്ച​ക്ക​റി ​മൊ​ത്ത​വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ചെ​റു​കി​ട വ്യാ​പാ​രി​യെ​ന്ന നി​ല​യി​ൽ പ​ച്ച​ക്ക​റി​ക​ൾ ഫോ​ണി​ലൂ​ടെ ഓ​ർ​ഡ​ർ ചെ​യ്ത്, വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും, ചെ​റു​കി​ട വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് ഡി​ജി​റ്റ​ൽ പേ​മെ​ന്റ് വ​ഴി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.

Read Also : നി​ർ​മാണം നടക്കുന്ന ഓ​ട​യി​ലേ​ക്ക് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് പി​ഞ്ചു​കു​ഞ്ഞ​ട​ക്കം മൂ​ന്നു​പേ​ർ വീ​ണു

ഇ​ത്ത​ര​ത്തി​ൽ മ​ണ്ണു​ത്തി​യി​ലെ വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കി​ഴ​ക്കു​മ്പാ​ട്ടു​ക​ര​യി​ലെ ക​ട​ക​ളി​ലേ​ക്ക് എ​ത്തി​ച്ച പ​ച്ച​ക്ക​റി​യു​ടെ വി​ല​യി​ന​ത്തി​ൽ 68,718 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ് ചെയ്തത്. സ​മാ​ന​മാ​യ നി​ര​വ​ധി ത​ട്ടി​പ്പു​കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. സൈ​ബ​ർ സെ​ല്ലി​ൽ നി​ന്ന് ല​ഭി​ച്ച സൂ​ച​ന​യെ തു​ട​ർ​ന്ന്, മ​ണ്ണു​ത്തി പൊ​ലീ​സ് മും​ബൈ​യി​ലെ​ത്തി, പ്ര​തി ന​ട​ത്തി​യി​രു​ന്ന ഡാ​ൻ​സ് ബാ​റി​ന്റെ പ​രി​സ​ര​ത്തു ​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ​ദാ​നം ചെ​യ്ത് മു​ന്നൂ​റോ​ളം പേ​രി​ൽ നി​ന്ന് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത​തി​ന് തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം, പൂ​ജ​പ്പു​ര, ക​ണി​യാ​പു​രം, കൊ​ട്ടാ​ര​ക്ക​ര, കോ​ട്ട​യം ഈ​സ്റ്റ്, എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, മാ​ള, മാ​ന​ന്ത​വാ​ടി, ഹോ​സ്ദു​ർ​ഗ്, വെ​ള്ള​രി​കു​ണ്ട് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.

നെ​ടു​മ്പാ​ശ്ശേ​രി വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ​തി​ലും വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​തി​ന് തൃ​ശൂ​ർ ടൗ​ൺ വെ​സ്റ്റ്, ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. വി​വി​ധ കേ​സു​ക​ളി​ൽ ഇ​യാ​ളെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button