ThiruvananthapuramNattuvarthaLatest NewsKeralaNews

പാറയുമായി വന്ന ടോ​റ​സ് ലോ​റി വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു: വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കി​ഴ​ക്കേ പ​ന്നി​മ​ല ഇ​രി​പ്പു​വാ​ലി​യി​ല്‍ ക്രി​സ്തു​ദാ​സി​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്

വെ​ള്ള​റ​ട: പാ​റ ​ക​യ​റ്റി ​വ​ന്ന ടോ​റ​സ് ലോ​റി വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അ​പ​ക​ട​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കി​ഴ​ക്കേ പ​ന്നി​മ​ല ഇ​രി​പ്പു​വാ​ലി​യി​ല്‍ ക്രി​സ്തു​ദാ​സി​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Read Also : പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കറെ ത്വയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ക്രി​സ്തു​ദാ​സി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ വ​സ്തു​വി​ല്‍ ആ​ഴ​ത്തി​ല്‍ കു​ഴി​യെ​ടു​ത്ത് പാ​റ പൊ​ട്ടി​ച്ച് ലോ​റി​യി​ല്‍ ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ലോ​റി ക്രി​സ്തു​ദാ​സി​ന്‍റെ വീ​ട്ടി​ലേ​ക്ക് പ​തി​ച്ച​ത്. അ​മി​ത​ഭാ​ര​ത്തി​ലു​ള്ള ടോ​റ​സ് ലോ​റി പി​ന്നോ​ട്ട് ഓ​ടി​ക്കു​ന്ന​തി​നി​ടെ ഒ​രു​സൈ​ഡ് വ​ഴു​തി​ വീ​ടി​ന് പു​റ​ത്തേ​യ്ക്ക് പ​തി​ക്കുകയായിരുന്നു. ശ​ബ്ദം കേ​ട്ട് കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ ഓ​ടി​മാ​റി​യ​തി​നാ​ലാ​ണ് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

അതേസമയം, അ​ന​ധി​കൃ​ത​മാ​യാ​ണ് കു​ന്നി​ടി​ച്ച് പാ​റ ക​ട​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പിച്ചു. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത ക്വാ​റി പ്ര​വ​ർ​ത്ത​നം വെ​ള്ള​റ​ട വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശോ​ടെ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വ്യാ​പ​ക​മാ​യ പ​രാ​തി​ക​ള്‍ ഉ​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സും മൗ​നം പാ​ലി​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.

shortlink

Related Articles

Post Your Comments

Related Articles


Back to top button