ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് വയോധികനായ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ്(76) പരിക്കേറ്റത്.
Read Also : തീവില! കാശ്മീരി ആപ്പിളിന്റെ വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ, വിൽപ്പന പൊടിപൊടിച്ച് വ്യാപാരികൾ
ഞായറാഴ്ച വൈകുന്നേരം 4.30ഓടെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് അപകടം നടന്നത്. ലോട്ടറി വില്പനക്കാരനായ പരമേശ്വരന് താമസസ്ഥലമായ മാവേലിക്കരയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്കി.
Read Also : പ്രധാനമന്ത്രിയെ നരാധമനെന്ന് അവഹേളിച്ച് ജെയ്ക് സി തോമസ്, നാക്കുപിഴയല്ലെന്ന് ആവർത്തിച്ച് വിവാദ പരാമർശം
അതേസമയം, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നത് സ്ഥിരമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത്തരം അപകടങ്ങളില്‍ നേരത്തേയും പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Post Your Comments