KeralaLatest NewsNews

വരുന്നത് അതിശക്തമായ മഴ; കേരളത്തിൽ വീണ്ടും ഓറഞ്ച് അലർട്ട്, പുതിയ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. വരും ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത. 22 -ാം തിയതി 2 ജില്ലകളിലും 23 -ാം തിയതി ഒരു ജില്ലയിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21 -24 വരെയുള്ള തീയതികളിൽ കേരളത്തിലാകെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും നവംബർ 22, 23 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

കോമോറിൻ മേഖലക്ക് മുകളിലായി ഒരു ചക്രവാതചുഴിയും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ആണ് കേരളത്തിൽ ദിവസങ്ങൾക്ക് ശേഷം ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.

ഓറഞ്ച് അലർട്ട്

22-11-2023 : പത്തനംതിട്ട, ഇടുക്കി
23-11-2023 : ഇടുക്കി
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മഞ്ഞ അലർട്ട്

21-11-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
22-11-2023 : തിരുവനന്തപുരം, മലപ്പുറം
23-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം
24-11-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button