ന്യൂഡൽഹി: ഇംഫാൽ വിമാനത്താവളത്തിലെ മൂന്ന് വിമാനങ്ങൾ മൂന്ന് മണിക്കൂറിലധികം പിടിച്ചിട്ടു. രണ്ട് വിമാനങ്ങൾ കൊൽക്കത്തയിലേക്ക് വഴി തിരിച്ചുവിട്ടു. ഉച്ചയ്ക്ക് 2 മണിയോടെ എയർ ട്രാഫിക് കൺട്രോളും (എടിസി) ഗ്രൗണ്ടിലുള്ള ആളുകളും ഇംഫാൽ വിമാനത്താവളത്തിന് സമീപം പറക്കുന്ന അജ്ഞാത വസ്തു കണ്ടതിനെ തുടർന്നാണ് മൂന്ന് വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യരുതെന്ന് അറിയിപ്പ് ലഭിച്ചത്.
ഇംഫാൽ എയർപോർട്ട് ഡയറക്ടർ ചിപെമ്മി കെയ്‌ഷിംഗ് ഒരു പ്രസ്താവനയിൽ പറക്കുന്ന ഒരു വസ്തു കണ്ടതായി സ്ഥിരീകരിച്ചു. കമ്പീറ്റന്റ് അതോറിറ്റി സുരക്ഷാ അനുമതി നൽകിയതിന് ശേഷമാണ് മൂന്ന് വിമാനങ്ങളും പുറപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വൈകുന്നേരം 6.15 ഓടെ വിമാനങ്ങൾ ഒന്നിനുപുറകെ ഒന്നായി പറന്നുയരുന്നതുവരെ അവരിൽ പലരും വിമാനത്താവളത്തിനകത്തും ചിലർ മൂന്ന് മണിക്കൂറിലധികം വിമാനത്തിനുള്ളിലുമായിരുന്നുവെന്ന് യാത്രക്കാർ എൻഡിടിവിയോട് പറഞ്ഞു.
Post Your Comments