
ചീനിക്കുഴി: മരം മുറിക്കുന്നതിനിടെ ദേഹത്തു പതിച്ച് ഗൃഹനാഥൻ മരിച്ചു. മഞ്ചിക്കല്ല് ചെമ്മലയിൽ (വാഴയിൽ) ഉണ്ണി(53) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെ ചെപ്പുകുളം ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു അപകടം നടന്നത്. ചുവടുഭാഗം മുറിക്കുന്നതിനിടെ മരത്തിൽ വലിച്ചു കെട്ടിയിരുന്ന വടം പൊട്ടിയതിനെ തുടർന്ന് ഉണ്ണിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ‘ആര്‍പ്പുവിളിക്കാന്‍ 140 കോടി ഇന്ത്യക്കാര്‍’: ഇന്ത്യന്‍ ടീമിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഷൈല. മക്കൾ: ആര്യ, അനഘ.
Post Your Comments