ഫ്ലോറിഡ: ആകാശം രണ്ടായി പിളർന്നോ എന്ന സംശയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച. ഫ്ലോറിഡയിലാണ് . ആകാശം രണ്ടായി പിളര്‍ന്ന രീതിയില്‍ ഒരു വശം വെളിച്ചമുള്ളതും മറുവശം ഇരുണ്ടതുമായ രീതിയിൽ അസാധാരണമായ മാറ്റമുണ്ടായത്. എക്‌സില്‍ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. സൂര്യാസ്‌തമയ സമയത്ത് കാണപ്പെട്ട ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം എന്തെന്ന് അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ.
ചക്രവാളത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഭീമാകാരമായ മേഘം വെളിച്ചത്തെ തടഞ്ഞ് നിഴല്‍ വീഴ്ത്തിയതാണ് ഇത്തരമൊരു ദൃശ്യാനുഭവത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരക്കുള്ള ഒരു റോഡില്‍ നിന്നും പകര്‍ത്തിയ വീഡിയോ ‘ഫ്ലോറിഡയില്‍ ആകാശം നേര്‍രേഖയില്‍ രണ്ടായി പിളര്‍ന്നു, ആശ്ചര്യപ്പെടാൻ ഒന്നുമില്ല’- എന്ന കുറിപ്പോടെയാണ് എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ‘വിചിത്രമായ കാഴ്‌ച’ എന്നായിരുന്നു പലരുടെയും കമന്റ്.
Post Your Comments