Latest NewsKeralaNews

ആലുവ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

ആലുവ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു ചികിത്സയിൽ ആയിരുന്നു ഇവർ. തീവ്രപരിചരണ വിഭാ​ഗത്തിൽ കഴിയവെയാണ് അന്ത്യം. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ്‌ അലിയുടെ മരുമകൾ ആണ്‌ ഷെൽന നിഷാദ്.

സിറ്റിങ് എം.എല്‍.എ അന്‍വര്‍ സാദത്തിനോടായിരുന്നു ഷെൽന കഴിഞ്ഞ തവണ മത്സരിച്ചത്.സാദത്തിന് 73,703 വോട്ട് കിട്ടിയപ്പോള്‍ ഷെല്‍ന പിടിച്ചത് 54,817വോട്ടുകള്‍ മാത്രമായിരുന്നു. യുവവനിതാ സ്ഥാനാർത്ഥിയെ ഇറക്കി മണ്ഡലത്തിൽ എൽഡിഎഫ് നടത്തിയ പരീക്ഷണമായിരുന്നു ഷെൽനയുടെ സ്ഥാനാർത്ഥിത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button