Latest NewsNewsLife Style

ശ്വാസകോശ കാൻസർ: അറിയണം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ

ഏറ്റവും അപകടകരമായ കാൻസറുകളിലൊന്നാണ് ശ്വാസകോശ കാൻസർ. ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പർക്കം തുടങ്ങി പല ഘടകങ്ങൾ ശ്വാസകോശ അർബുദ നിരക്കിലെ വർധനയ്ക്ക് പിന്നിലുണ്ട്. ശ്വാസകോശത്തിലെ ടിഷ്യൂകളിൽ, സാധാരണയായി വായു കടന്നുപോകുന്ന കോശങ്ങളിൽ രൂപം കൊള്ളുന്ന കാൻസറാണ് ശ്വാസകോശാർബുദം.

അസാധാരണമായ കോശങ്ങൾ ശ്വാസകോശത്തിനുള്ളിൽ അനിയന്ത്രിതമായി പെരുകുകയും അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമ്പോൾ ഈ അർബുദം   ഉണ്ടാകുന്നു. ശ്വാസകോശ അർബുദത്തിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പുകവലി ശ്വാസകോശ അർബുദത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമാണ്. പുകയിലയിൽ അടങ്ങിയിരിക്കുന്ന കാർസിനോജനുകളും വിഷ രാസവസ്തുക്കളും പോലെയുള്ള ഹാനികരമായ പദാർത്ഥങ്ങൾ ശ്വാസകോശ അർബുദത്തിന് കാരണമാകും.

നഗരപ്രദേശങ്ങളിൽ വായു മലിനീകരണം ഒരു പ്രധാന ആശങ്കയാണ്. ഇത് ശ്വാസകോശ അർബുദ വികസനത്തിന് കാരണമാകും.

പാസീവ് സ്മോക്കിംഗ് എന്ന് അറിയപ്പെടുന്ന സെക്കൻഡ് ഹാൻഡ് പുക, പുകവലിക്കാത്തവർക്കും ഒരുപോലെ ഹാനികരമാണ്. ഇത് ശ്വാസകോശ അർബുദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 4000 ത്തോളം കെമിക്കലുകളും കാർബൺ മോണോക്സൈഡ് അടക്കം 150 ലധികം മാരകവിഷങ്ങളുമാണ് പുകവലിക്കാർ സമൂഹത്തിന് സംഭാവന ചെയ്യുന്നത്. രണ്ടു മാസത്തിനും അഞ്ചു വയസ്സിനും ഇടയിലുള്ള 38 ശതമാനം കുഞ്ഞുങ്ങൾ വീടുകളിലെ പാസീവ് സ്മോക്കിംഗിന്റെ ഇരകളാണെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button