ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രക്കാരന് പരിക്കേറ്റു

നാ​വാ​യി​ക്കു​ളം ഡീ​സന്‍റ് മു​ക്ക് കു​ന്നു​വി​ള വീ​ട്ടി​ൽ കൊ​ച്ചു പ​പ്പ​ടം എ​ന്നു വി​ളി​പേ​രു​ള്ള രാ​ജു(55)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്

ക​ല്ല​മ്പ​ലം: കാ​റി​ടി​ച്ചുണ്ടായ അപകടത്തിൽ കാ​ൽ​ന​ട​യാ​ത്രക്കാരന് പ​രി​ക്കേറ്റു.​ നാ​വാ​യി​ക്കു​ളം ഡീ​സന്‍റ് മു​ക്ക് കു​ന്നു​വി​ള വീ​ട്ടി​ൽ കൊ​ച്ചു പ​പ്പ​ടം എ​ന്നു വി​ളി​പേ​രു​ള്ള രാ​ജു(55)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.​

Read Also : നവകേരള സദസ് ആരെ കബളിപ്പിക്കാനാണെന്ന് സമസ്ത, സദസിന്റെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പ്

ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം ആ​റ​ര​യോ​ടെ ഡീ​സ​ന്‍റ്മു​ക്ക്- വെ​ള്ളൂ​ർ​ക്കോ​ണം ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നാ​വാ​യി​ക്കു​ളം ഭാ​ഗ​ത്തേ​ക്കു റോ​ഡി​ന് ഇ​ട​ത് വ​ശ​ത്തു​കൂ​ടെ ന​ട​ന്നു​ പോ​കു​ക​യാ​യി​രു​ന്ന രാ​ജു​വി​നെ പി​റ​കി​ൽ നി​ന്നു​ വ​രു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​

Read Also : സ​ഹോ​ദ​ര​നെ ഇ​യാ​ൾ ക​ളി​യാ​ക്കി​യ​ത്​ ചോദ്യം ചെയ്തു, യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: യുവാവ് അ​റ​സ്റ്റി​ൽ

പ​രി​ക്കേ​റ്റ രാ​ജു​വി​നെ നാ​ട്ടു​കാ​രും കാ​ർ ഉ​ട​മ​യും കൂ​ടി ക​ല്ല​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശുപ​ത്രി​യി​ലും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ആ​ശുപ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും തു​ട​ർ​ന്ന്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​പ്പോ​ഴേ​ക്കും കാ​ർ ഉ​ട​മ മു​ങ്ങി.​ തു​ട​ർ​ന്ന്, രാ​ജു​വിന്‍റെ ബ​ന്ധു​ക്ക​ളെ​ത്തി ആ​ബു​ല​ൻ​സി​ൽ രാ​ജു​വി​നെ മെ​ഡി​ക്ക​ൽ​ കോള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

സം​ഭ​വ​ത്തി​ൽ ക​ല്ല​മ്പ​ലം പൊലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button