അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടക്കുന്ന ലോകകപ്പ് 2023 ഫൈനലില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ഓള്‍ ദി ബെസ്റ്റ് ടീം ഇന്ത്യ! 140 കോടി ഇന്ത്യക്കാര്‍ നിങ്ങള്‍ക്കായി ആര്‍പ്പുവിളിക്കുന്നു. നിങ്ങള്‍ തിളങ്ങുകയും നന്നായി കളിക്കുകയും കളിയിലെ മാന്യതയുടെ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യട്ടെ,’ പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങിയത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ടീമിലുണ്ടായിരുന്നവരെയെല്ലാം ഇന്ത്യ നിലനിര്‍ത്തി. ഓസ്‌ട്രേലിയന്‍ ടീമിന്റെ അന്തിമ ഇലവനിലും മാറ്റമില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Read Also: കാട്ടുപന്നിയുടെ ആക്രമണം: വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
ടോസ് നേടി കമ്മിന്‍സ്
‘ഞങ്ങള്‍ ആദ്യം പന്തെറിയുകയാണ്. ഡ്രൈ വിക്കറ്റാണെന്ന് തോന്നുന്നു.മഞ്ഞ് ഒരു ഘടകമാണ്. അതിനാല്‍ പിന്നീട് ബാറ്റ് ചെയ്യുന്നതാണ് നല്ലത്. ടൂര്‍ണമെന്റിന് കടുത്ത തുടക്കമാണ് ലഭിച്ചത്, പക്ഷേ പിന്നീട് പിഴവുകളൊന്നും സംഭവിച്ചില്ല. ഞങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഒരുപാട് കളിച്ചിട്ടുണ്ട്. ഞങ്ങള്‍ സെമി ഫൈനല്‍ കളിച്ച അതേ നിരയെ നിലനിര്‍ത്തുകയാണ്’, ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു.
അതേസമയം ടോസ് നേടിയിരുന്നെങ്കില്‍ ഞങ്ങള്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു.’പിച്ച് മികച്ചതാണ്. ഇതൊരു വലിയ കളിയാണ്. ബോര്‍ഡില്‍ റണ്‍സ് ആവശ്യമാണ്. ഞങ്ങള്‍ ഇവിടെ കളിക്കുമ്പോഴെല്ലാം ആരാധകര്‍ കൂട്ടത്തോടെ എത്തും.ഫൈനലില്‍ ടീമിനെ നയിക്കുക എന്നത് സ്വപ്ന സാക്ഷാത്കാരത്തിന് തുല്യമാണ്. ഞങ്ങളുടെ മുന്നില്‍ എന്താണെന്ന് എനിക്കറിയാം. നന്നായി കളിച്ച് നല്ല ഫലം നേടേണ്ടതുണ്ട്. ഗ്രൗണ്ടില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കണം. കഴിഞ്ഞ 10 മത്സരങ്ങളില്‍ ഞങ്ങള്‍ സ്ഥിരതയോടെ ചെയ്ത കാര്യമാണിത്.ഞങ്ങള്‍ ടീമില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.’, രോഹിത് ശര്‍മ വ്യക്തമാക്കി.
Post Your Comments