KeralaLatest NewsNews

ക്രിക്കറ്റ് ആരാധകരെ മെട്രോ സ്റ്റേഷനുകളിലേക്ക് പോന്നോളൂ! ലോകകപ്പ് ഫൈനൽ തത്സമയം പ്രദർശിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ

മെട്രോയുടെ ആലുവ, ഇടപ്പള്ളി, വൈറ്റില സ്റ്റേഷനുകളിലാണ്  മത്സരം തത്സമയം കാണാൻ കഴിയുക

കൊച്ചി: ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ക്ഷണിച്ച് കൊച്ചി മെട്രോ. ക്രിക്കറ്റ് ആരാധകർക്കായി ലോകകപ്പ് മത്സരം തത്സമയം കാണാൻ മെട്രോ സ്റ്റേഷനുകളിൽ സൗകര്യം ഒരുക്കാനാണ് കെഎംആർഎല്ലിന്റെ തീരുമാനം. അതേസമയം, കൊച്ചി മെട്രോയുടെ തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ മാത്രമാണ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിക്കുകയുള്ളൂ. ഇതോടെ, ഏകദിന ലോകകപ്പ് ഫൈനലിന്റെ ആവേശത്തിലാണ് കൊച്ചി മെട്രോയും. ഔദ്യോഗിക ഫേസ്ബുക്ക് മുഖാന്തരമാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചത്.

മെട്രോയുടെ ആലുവ, ഇടപ്പള്ളി, വൈറ്റില സ്റ്റേഷനുകളിലാണ്  മത്സരം തത്സമയം കാണാൻ കഴിയുക. ഈ സ്റ്റേഷനുകളിൽ വലിയ സ്ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. കളിയുടെ എല്ലാ ആവേശവും യാത്രക്കാരിലേക്ക് എത്തിക്കാനുതകുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഈ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുള്ളതെന്ന് കെഎംആർഎൽ വ്യക്തമാക്കി. നാളെ അഹമ്മദാബാദിൽ വച്ചാണ് ഏകദിന ലോകകപ്പ് മത്സരത്തിന്റെ ഫൈനൽ നടക്കുക. തീപാറുന്ന പോരാട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്.

Also Read: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു, അതിതീവ്ര ന്യൂനമർദ്ദം ദുർബലമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button