KeralaLatest NewsNews

ടൂറിസം നിക്ഷേപക സംഗമം: കേരളത്തിൽ 15,116 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തിൽ ലഭിച്ചത് 15,116 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. 250 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്കുള്ള ധാരണപത്രം താമര ലെഷർ പ്രൈവറ്റ് ലിമിറ്റഡുമായി സംസ്ഥാന സർക്കാർ ഒപ്പുവച്ചു. ടൂറിസം നിക്ഷേപക സംഗമത്തിലെ നിർദേശങ്ങൾക്കും നിക്ഷേപ വാഗ്ദാനങ്ങൾക്കുമുള്ള തുടർനടപടികൾ കൈക്കൊള്ളുന്നതിന് ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കും. സംരംഭങ്ങളുടെ അനുമതിക്കുവേണ്ടി ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ഏകോപനസമിതി പ്രവർത്തിക്കും. പദ്ധതികൾക്ക് തടസ്സം നേരിട്ടാൽ ഏകോപനസമിതിക്ക് ഇടപെടാനാകും. ഇതോടൊപ്പം മന്ത്രിതലത്തിൽ കൃത്യമായ ഇടവേളകളിൽ യോഗം ചേരും.

Read Also: യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ്; കേസ് അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്: ഡിസിപിയുടെ മേൽ‌നോട്ടം, പ്രത്യേക സംഘം

അഞ്ഞൂറോളം നിക്ഷേപകരും സംരംഭകരുമാണ് ടൂറിസം മേഖലയ്ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ പങ്കെടുത്തത്. 46 സ്റ്റാർട്ടപ്പുകളും ഉത്തരവാദിത്വ ടൂറിസം മേഖലയിൽ നിന്ന് 118 സംരംഭകരും സംഗമത്തിലെത്തി. സ്വകാര്യമേഖലയിലുള്ള 52 പദ്ധതികളും സർക്കാർ മേഖലയിൽ നിന്ന് 23 പദ്ധതികളും അവതരിപ്പിച്ചു. ടൂറിസം വകുപ്പ് അവതരിപ്പിച്ച 23 പദ്ധതികൾക്ക് പുറമെ പങ്കാളിത്ത നിർദേശമായി 16 പദ്ധതികൾ കൂടി ലഭിച്ചു. 39 പദ്ധതികൾക്കായി 2511 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. സംഗമത്തിൽ അവതരിപ്പിച്ച 52 സ്വകാര്യപദ്ധതികൾക്ക് പുറമെ സ്വകാര്യമേഖലയിലെ 21 പദ്ധതികൾക്കുള്ള 12,605 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും ലഭിച്ചു.

ആലപ്പുഴയിലും കണ്ണൂരിലും ഹൗസ് ബോട്ട് ഹോട്ടൽ പദ്ധതികൾക്കാണ് താമര ലെഷർ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണപത്രം ഒപ്പു വച്ചത്. പൂർണമായും ഹരിതസൗഹൃദമായ നിർമാണം അവലംബിച്ചുള്ള ഹോട്ടൽ പദ്ധതിയാണിത്. കമ്പനി സിഇഒ ശ്രുതി ഷിബുലാൽ, കേരള ടൂറിസം ഡയറക്ടർ എസ് പ്രേംകൃഷ്ണൻ എന്നിവർ ധാരണപത്രം കൈമാറി.

Read Also: അജിനൊപ്പം ലോഡ്ജിലെത്തിയ വീട്ടമ്മ പിണങ്ങി ഇറങ്ങി തിരിച്ചു വന്നപ്പോൾ കണ്ടത് ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന യുവാവിനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button