Latest NewsKeralaNews

മുഖ്യമന്ത്രിക്ക് കറങ്ങുന്ന കസേര, കയറാൻ ലിഫ്റ്റ് – നവകേരള ബസ്;നവകേരള സദസിനായി സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന് ഉത്തരവ്

തിരുവനന്തപുരം: നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വാങ്ങിയ പുതിയ ബെൻസ് ബസ്. കെഎൽ 15 എ 2689 എന്നാണ് ബസ് നമ്പർ. ഈ മാസം ഏഴിന് ബസ് കേരളത്തിലെത്തിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുകയും പൊലീസ് സുരക്ഷാ പരിശോധന നടത്തുകയും ചെയ്തിരുന്നു. ബേസിൻ ചോക്ക്ലേറ്റ് ബ്രൗൺ നിറം നൽകുന്നതിന് വേണ്ടി ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബസിന് പുറത്ത് ആദ്യം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ പതിക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ, പിന്നീട് ഈ തീരുമാനം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. കേരള സർക്കാരിന്റെ ചിഹ്നം മാത്രം പതിപ്പിക്കുകയായിരുന്നു.

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന് സ്‌കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

നവകേരള സദസ് സംഘടിപ്പിക്കാൻ തീരുമാനമെടുത്ത ശേഷം ഒരുക്കം ആലോചിക്കാൻ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജു യാത്ര ബസിലാക്കുന്നതിനെപ്പറ്റി ആശയം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി സമ്മതിച്ചതോടെ 3 മാസം മുൻപുതന്നെ ബസിന് ഓർഡർ നൽകി. മുഖ്യമന്ത്രിക്ക് ആദ്യം കാബിൻ ആലോചിച്ചെങ്കിലും പിന്നീട് 180 ഡിഗ്രി കറങ്ങുന്ന കസേരയിലേക്കെത്തി.

നിർമാതാക്കൾ ചൈനയിൽ നിന്ന് ഓർഡർ ചെയ്ത് ഒന്നരമാസം കഴിഞ്ഞാണ് കസേരയെത്തിയത്. ഇതാണ് ഒക്ടോബർ ആദ്യയാഴ്ച കേരളത്തിനു കൈമാറുമെന്നു കരുതിയ ബസ് വൈകിയത്. ഇന്നാണ് നവകേരള സദസ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ കാസർകോടെത്തും. മന്ത്രിമാർ ഇന്നലെ മുതൽ തന്നെ ജില്ലയിലേക്ക് എത്തിത്തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button