ചെന്നൈ: കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് കോൺഗ്രസ് നേതാവ് കെ സെൽവപെരുന്തഗൈ. കേന്ദ്ര ഏജൻസികൾ നായ്ക്കളെ പോലെയാണെന്ന് സെൽവപെരുന്തഗൈ പറഞ്ഞു. ശനിയാഴ്ച നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് കോൺഗ്രസ് നേതാവ് കേന്ദ്ര ഏജൻസികൾക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്.
സെന്തിൽ ബാലാജിയെപ്പോലുള്ള ഡിഎംകെ മന്ത്രിമാരെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തതിനെ പരാമർശിച്ചുകൊണ്ടാണ് സെൽവപെരുന്തഗൈയുടെ പ്രസ്താവന. ‘ഇന്നത്തെ കാലത്ത് അവർ നായ്ക്കളെപ്പോലെ മന്ത്രിമാരുടെ വസതികളിൽ കയറാൻ ശ്രമിക്കുകയാണ്’, സെൽവപെരുന്തഗൈ പറഞ്ഞു. ഇതിന് പിന്നാലെ, സ്പീക്കർ ഇടപെട്ട് പരാമർശത്തിൽ നിന്ന് നായ്ക്കൾ എന്ന വാക്ക് ഒഴിവാക്കുമെന്ന് പറഞ്ഞു.
എന്നാൽ സർക്കാർ ഉദ്യോഗസ്ഥരെ നായ്ക്കൾ എന്ന് രാഷ്ട്രീയക്കാരൻ വിശേഷിപ്പിക്കുന്നത് അധികാരങ്ങളെ അഴിമതി മാർഗങ്ങൾക്കായി ചൂഷണം ചെയ്തതിന് പിടിക്കപ്പെടുമെന്ന ഭയം മൂലമാണെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പ്രതികരിച്ചു.
‘സിബിഐ, ഇഡി, ഐടി പോലുള്ള ഉദ്യോഗസ്ഥരെ അനുവാദമില്ലാതെ മന്ത്രിമാരുടെ വീട്ടിൽ കയറുന്ന നായ്ക്കൾ എന്നാണ് കോൺഗ്രസ് എംഎൽഎ സെൽവപെരുന്തഗൈ നിയമസഭയിൽ വച്ച് പരാമർശിച്ചത്. അഴിമതി മാർഗങ്ങൾക്കായി അധികാരം ചൂഷണം ചെയ്തതിന് പിടിക്കപ്പെടുമെന്ന ഭയം മൂലമാണ് ഇത്തരം പരാമർശങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെ കാരണം,’ അണ്ണാമലൈ വ്യക്തമാക്കി.
Post Your Comments