വ്യവസായ, വാണിജ്യ രംഗത്തെ ബന്ധം കൂടുതൽ ദൃഢമാക്കി ഇന്ത്യയും അമേരിക്കയും. ഈ മേഖലകളിൽ ചൈനയിലെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും നീക്കം. ഇന്ത്യ, യുഎസ് എന്നീ രാജ്യങ്ങൾക്ക് പുറമേ, ഇൻഡോ-പസഫിക് എക്കണോമിക് ഫ്രെയിംവർക്കിലെ (ഐപിഇഎഫ് ) രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രധാന ചരക്കുകളുടെ ഉൽപ്പാദനം അംഗരാജ്യങ്ങളിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടുളള സപ്ലൈ ചെയിൻ റെസിലൻസ് കരാറിൽ 12 രാജ്യങ്ങളും ഒപ്പുവച്ചു. ആഗോളതലത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 40 ശതമാനവും, ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിന്റെ 28 ശതമാനവും ഇൻഡോ-പസഫിക് എക്കണോമിക് ഫ്രെയിംവർക്കിലെ രാജ്യങ്ങളിൽ നിന്നാണ്.
ഓസ്ട്രേലിയ, ജപ്പാൻ, ഫിജി, ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വ്യാപാരം, വിതരണ ശൃംഖലകൾ, മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥ തുടങ്ങിയവയെ ചുറ്റിപ്പറ്റിയാണ് ഐപിഇഎഫ് രൂപീകരിച്ചിട്ടുളളത്. അതുകൊണ്ടുതന്നെ ആഗോള വിതരണ ശൃംഖലകളിൽ ശക്തിപ്പെടുത്തുക എന്നതാണ് സപ്ലൈ ചെയിൻ റെസിലൻസ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ വ്യാവസായിക വാണിജ്യ രംഗത്ത് ചൈനയെ ആശ്രയിക്കുന്നത് പരമാവധി കുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Also Read: കടബാധ്യതകൾ തീരാനും സമ്പത്ത് വര്‍ദ്ധിയ്ക്കാനും വെള്ളിയാഴ്ചകളിൽ ചെയ്യേണ്ടത്
Post Your Comments