Latest NewsNewsBusiness

അബദ്ധത്തിൽ കൈമാറിയത് 840 കോടി രൂപ, വീണ്ടെടുക്കാനായത് 649 കോടി മാത്രം! വെട്ടിലായി യൂക്കോ ബാങ്ക്

പണം തെറ്റായി കൈമാറിയെന്ന വിവരം ലഭിച്ചതോടെ, പണം ക്രെഡിറ്റ് ആയിട്ടുള്ള മുഴുവൻ അക്കൗണ്ടുകളും ബാങ്ക് ബ്ലോക്ക് ചെയ്യുകയായിരുന്നു

ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ കോടികൾ കൈമാറി പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക്. വിവിധ അക്കൗണ്ടിലേക്ക് 820 കോടി രൂപയാണ് അബദ്ധത്തിൽ കൈമാറിയത്. ഇത്തരത്തിൽ കൈമാറിയ തുകയിൽ 649 കോടി രൂപ വീണ്ടെടുത്തതായി യൂക്കോ ബാങ്ക് അറിയിച്ചു. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഐഎംപിഎസിലൂടെയാണ് ചില ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് തുക തെറ്റായ രീതിയിൽ ക്രെഡിറ്റ് ചെയ്യപ്പെട്ട സാഹചര്യം ഉണ്ടായത്.

പണം തെറ്റായി കൈമാറിയെന്ന വിവരം ലഭിച്ചതോടെ, പണം ക്രെഡിറ്റ് ആയിട്ടുള്ള മുഴുവൻ അക്കൗണ്ടുകളും ബാങ്ക് ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീടാണ് അക്കൗണ്ടുകളിൽ നിന്ന് തുക തിരികെ വീണ്ടെടുത്തത്. എന്നാൽ, ഇത്തരത്തിൽ തുക തെറ്റായി കൈമാറാൻ കാരണം സാങ്കേതിക തകരാർ മൂലമാണോ, അതോ ഹാക്കിംഗ് സംഭവിച്ചതാണോ എന്ന കാര്യത്തിൽ ബാങ്ക് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കൈമാറിയ തുകയിൽ 79 ശതമാനം മാത്രമാണ് വീണ്ടെടുത്തത്. ശേഷിക്കുന്ന 171 കോടി രൂപ വീണ്ടെടുക്കാൻ നടപടി സ്വീകരിച്ചതായി ബാങ്ക് അറിയിച്ചു. തുക തെറ്റായി കൈമാറിയതിനെ തുടർന്ന് ബാങ്കിന്റെ ഓഹരികളിൽ കനത്ത ഇടിവാണ് ഇതിനകം ഉണ്ടായിട്ടുള്ളത്.

Also Read: നേരിയ ആശ്വാസം: ക്ഷേമ പെൻഷൻ ഇന്ന് മുതൽ, തുക അനുവദിച്ച് ധന വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button