യുകോ ബാങ്കിന്റെ അവസാനപാദ ലാഭം പ്രഖ്യാപിച്ചു. സാമ്പത്തിക വർഷത്തിലെ അവസാനപാദത്തിൽ 312.18 കോടി രൂപയാണ് യൂകോ ബാങ്ക് ലാഭം നേടിയത്.
മുൻ വർഷങ്ങളിലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 167.03 കോടി രൂപയാണ് ആദ്യപാദ ലാഭം ലഭിച്ചത്. ഇത്തവണ പ്രവർത്തനലാഭം മുൻവർഷത്തേക്കാൾ 15.63 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ പ്രവർത്തനലാഭം 4797.43 കോടി രൂപയായി. മാർച്ച് 31നാണ് സാമ്പത്തിക വർഷത്തിലെ അവസാന പാദം അവസാനിച്ചത്. അതിൽ ബാങ്കിന്റെ ഡൊമസ്റ്റിക് കാസ 40.26 ശതമാനമാണ് രേഖപ്പെടുത്തിയത്.
Also Read: ലൗ ജിഹാദിന് പകരം ലൗ കേസരി, മദ്രസകൾ നിരോധിക്കണം: വർഗീയ പ്രസ്താവനയുമായി പ്രമോദ് മുത്തലിക് – വീഡിയോ
Post Your Comments