Latest NewsNewsIndiaBusiness

യൂക്കോ ബാങ്ക്: പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോൺ അവതരിപ്പിച്ചു

ശാഖകളോ ഓഫീസുകളോ സന്ദർശിക്കാതെ തന്നെ മൊബൈൽ വഴി അഞ്ച് മിനിറ്റിനുള്ളിൽ വായ്പ ലഭ്യമാകും

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി യൂക്കോ ബാങ്ക്. പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോണുകളാണ് യൂക്കോ ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. യോഗ്യരായ എല്ലാ ഉപഭോക്താക്കൾക്കും വായ്പ അനുവദിക്കും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കൂടാതെ, ശാഖകളോ ഓഫീസുകളോ സന്ദർശിക്കാതെ തന്നെ മൊബൈൽ വഴി അഞ്ച് മിനിറ്റിനുള്ളിൽ വായ്പ ലഭ്യമാകും.

ഏത് സമയത്തും യൂക്കോ ബാങ്കിന്റെ പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ സാധിക്കും. പ്രീ- ക്ലോഷർ ചാർജുകൾ ഈടാക്കുന്നില്ല. കൂടാതെ, 10 ശതമാനമാണ് പലിശ ലഭിക്കുന്നത്. പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോൺ മുഖാന്തരം 15 ശതമാനം ലോൺ ബുക്ക് ഗ്രോത്ത് രജിസ്റ്റർ ചെയ്യാനും പുതിയ തലമുറ ഉപഭോക്താക്കളെ ഉൾപ്പെടുത്താനും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

Also Read: ‘ജനങ്ങളെ ബോധ്യപ്പെടുത്തണം’, കെ റെയിൽ വിഷയത്തിൽ സർക്കാരിനെതിരെ സി.പി.ഐ രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button