മാളികപ്പുറത്തമ്മയുടെ ഐതിഹ്യം

അയ്യപ്പന്‍ മോക്ഷം കൊടുത്ത സമയം മഹിഷിയില്‍ നിന്ന് സുന്ദരിയായ ഒരു സ്ത്രീപൂരം പ്രത്യക്ഷപ്പെടുകയും ഭഗവാനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം

ബ്രഹ്മചര്യാനിഷ്ഠനായ ശാസ്താ സങ്കല്‍പ്പമാണ് ശബരിമലയിലേത്. ശബരിമലയിൽ അയ്യപ്പനോളം തന്നെ പ്രാധാന്യമുള്ള ദേവതാസങ്കല്പമാണ് മാളികപ്പുറത്തമ്മ. മാളികപ്പുറത്തമ്മയുടെ ക്ഷേത്രവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയുടെ പശ്ചാത്തലമുണ്ട്. അയ്യപ്പന്‍ മോക്ഷം കൊടുത്ത സമയം മഹിഷിയില്‍ നിന്ന് സുന്ദരിയായ ഒരു സ്ത്രീപൂരം പ്രത്യക്ഷപ്പെടുകയും ഭഗവാനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

ശ്രീ ഭൂതനാഥോപാഖ്യാനം പ്രകാരം മാളികപ്പുറത്തമ്മയുടെ ഉത്ഭവം ഇങ്ങനെയാണ് കാണുന്നത്. ”ത്രിമൂർത്തികളുടെ അംശം ഒന്നുചേർന്ന് അത്രിമഹർഷിയുടെ അനസൂയയുടെയും പുത്രനായി പുരാണ പ്രസിദ്ധനായ ദത്താത്രേയൻ ജനിച്ചു. സരസ്വതി ലക്ഷ്മി പാർവതി എന്നീ ത്രിശക്തികൾ ഒന്നുചേർന്ന് ഗാലവ മഹർഷിയുടെ പുത്രിയായി ലീലയും പിറന്നു. ദത്താത്രേയനും ലീലയും തമ്മിലുള്ള വിവാഹം നടക്കുകയും പിന്നീട് ഒരവസരത്തിൽ ദത്താത്രേയന്റെ ശാപത്താൽ ലീല മഹിഷി ആയിത്തീർന്നു. മഹിഷിയായ ലീലയെ മർദ്ദിച്ച് മണികണ്ഠൻ ശാപമോക്ഷം നൽകി.

Read Also : മറിയക്കുട്ടിക്ക് സഹായവുമായി നടൻ കൃഷ്ണകുമാര്‍: ഒരുവര്‍ഷത്തെ പെന്‍ഷന്‍ തുക നൽകും

അസുര ജന്മത്തിൽ നിന്ന് മുക്തി ലഭിച്ച ലീല, ഭഗവാൻ അയ്യപ്പനോട് പ്രേമാഭ്യർത്ഥന നടത്തി. എന്നാൽ, ഈ ജന്മത്തിൽ നൈഷ്ടിക ബ്രഹ്മചര്യം വ്രതമായി സ്വീകരിച്ച തനിക്ക് ദേവിയെ വിവാഹം കഴിക്കാൻ സാധ്യമല്ല എന്ന് അയ്യപ്പൻ അറിയിച്ചു. എന്നാൽ, ദേവി ലോകാരാധ്യനായ മഞ്ച മാതാവ് എന്ന പേരിൽ ശബരിമലയിൽ തന്റെ ഇടതുഭാഗത്തായി ആരാധിക്കപ്പെടും എന്നും അയ്യപ്പൻ ഉറപ്പുനൽകി. മനോഹരമായ മാളികയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ആലയത്തിൽ ഇരിക്കുന്നതുകൊണ്ട് മാളികപ്പുറത്തമ്മ എന്ന പേരും ലഭിച്ചു.

ഈ കഥകൾക്കൊപ്പം തന്നെ നിലനിൽക്കുന്ന മറ്റൊരു വിശ്വാസമാണ് അയ്യപ്പനെ പ്രണയിച്ച ചീരപ്പൻചിറ കളരിയിലെ മൂപ്പന്റെ മകളാണ് ലീല എന്നും അയ്യപ്പനെ വിവാഹം കഴിക്കാനായി താപസിയായി ലീല ശബരിമലയിൽ കഴിയുന്നു എന്നുമുള്ള വിശ്വാസങ്ങൾ.

ശബരിമലയിൽ എത്തുന്ന ഭക്തരായ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് കന്നി അയ്യപ്പൻ വരാതിരിക്കുന്ന കാലത്ത്, അയ്യപ്പന്റേയും മാളികപ്പുറത്തമ്മയുടെയും വിവാഹം നടക്കുമെന്നാണ്. മാളികപ്പുറത്തെ ഉത്സവത്തിന്റെ അവസാനദിവസം മാളികപ്പുറത്തമ്മ ശരംകുത്തിയിലേക്ക് കൊട്ടും വാദ്യവുമായി എഴുന്നള്ളി കന്നി അയ്യപ്പൻ തറച്ച ശരം ഉണ്ടോ എന്ന് നോക്കുന്നതും ശരം ഉണ്ടെന്നു ബോധ്യപ്പെട്ടു നിശബ്ദമായി വിഷമിച്ചു തിരിച്ചുപോകുന്നതും ഇതുമായി ബന്ധപെട്ട ശബരിമലയിലെ ഒരു ആചാരം ആണ് എന്നാണ് പരക്കെയുള്ള വിശ്വാസം.

 

Share
Leave a Comment