Latest NewsKerala

പുതിയ നഴ്സിം​ഗ് കോളജ് ഉദ്ഘാടന ചടങ്ങിന് വേണ്ട തുക ആശുപത്രി ജീവക്കാർ നൽകണമെന്ന് സൂപ്രണ്ടിന്റെ ഉത്തരവ്, ഉദ്‌ഘാടനം മന്ത്രി

കൊട്ടാരക്കര: പുതിയ നഴ്സിം​ഗ് കോളജ് ഉദ്ഘാടന ചടങ്ങിന് ചിലവാകുന്ന തുക ആശുപത്രി ജീവക്കാർ നൽകണമെന്ന് ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ്. കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റേതാണ് വിചിത്ര ഉത്തരവ്. പുതിയ നഴ്‌സിംഗ് കോളേജിന്റെ ഉദ്ഘാടനത്തിനുള്ള സ്റ്റേജ്, മൈക്ക്, ആർച്ച്, റിഫ്രഷ്‌മെന്റ് എന്നിവയ്ക്കുള്ള പണമാണ് ജീവനക്കാർ എടുക്കണമെന്ന് സൂപ്രണ്ട് നിർദ്ദേശം നൽകിയത്. ഇതിനായി 50,000 രൂപ ചിലവ് പ്രതീക്ഷിക്കുന്നുവെന്നും അത് ജീവനക്കാർ നൽകണമെന്നുമാണ് ആവശ്യപ്പെട്ടാണ് കൊട്ടാരക്കര ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ്.

ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടകനായ പരിപാടിയുടെ സംഘാടനത്തിനായിരുന്നു ഈ പിരിവ്. 1500 മുതൽ 200 രൂപ വരെയാണ് തസ്തിക അനുസരിച്ച് ജീവനക്കാർക്കുള്ള പിരിവ്. സൂപ്രണ്ടും ഡോക്ടേഴ്‌സും നടത്തിപ്പിനായി 1500 രൂപയും സെക്രട്ടറി 1000 രൂപയും നൽകണം. നഴ്‌സിംഗ് സ്റ്റാഫ് മുതൽ ലാബ്, ഫാർമസി, എൻ എച്ച് എം ജീവനക്കാർ വരെ വിവിധ തുകകൾ പരിപാടിയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

എന്നാൽ, സാധാരണഗതിയിൽ സ്റ്റാഫ് കൗൺസിൽ നടത്തുന്ന പിരിവാണ് ഉണ്ടായതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. പണപ്പിരിവ് സ്വാഭാവിക രീതിയെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വാദം. സാധാരണഗതിയിൽ സ്റ്റാഫ് കൗൺസിൽ പിരിവ് ഉണ്ടാകാറുണ്ടെന്നും സൂപ്രണ്ട് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button