KeralaLatest NewsNews

എല്ലാ മാധ്യമങ്ങള്‍ക്കും പറ്റാവുന്ന പിശകാണ് ദേശാഭിമാനിക്കും പറ്റിയത്,അത് അവര്‍ തിരുത്തി: ന്യായീകരിച്ച് ഇ.പി ജയരാജന്‍

ജീവിച്ചിരിക്കുന്ന ആളിന്റെ പടം മരിച്ച ആളിന്റേതായി നല്‍കിയിട്ടില്ലേ ? എല്ലാ മാധ്യമങ്ങള്‍ക്കും അബദ്ധങ്ങള്‍ പറ്റും

തിരുവനന്തപുരം: എല്ലാ മാധ്യമങ്ങള്‍ക്കും പറ്റാവുന്ന പിശകാണ് ദേശാഭിമാനിക്കും പറ്റിയതെന്ന് മറിയകുട്ടി വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വാര്‍ത്ത നല്‍കിയത് തെറ്റാണെന്നറിഞ്ഞപ്പോള്‍ തന്നെ ദേശാഭിമാനി അത് തിരുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Read Also: ക്ഷേ​ത്ര​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച:കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് അറസ്റ്റിൽ

‘ജീവിച്ചിരിക്കുന്ന ആളിന്റെ പടം മരിച്ച ആളിന്റേതായി നല്‍കിയിട്ടില്ലേ, മനുഷ്യര്‍ക്ക് പിശക് പറ്റും. ആ പാവപ്പെട്ട സ്ത്രീയെ നിര്‍ബന്ധിച്ചു കൊണ്ടു പോയി കേസു കൊടുപ്പിച്ചു. ആദ്യമായി തെറ്റു പറ്റിയ മാധ്യമമാണോ ദേശാഭിമാനി. തെറ്റ് എല്ലാ മനുഷ്യര്‍ക്കും പറ്റും. എന്നെക്കുറിച്ച് തന്നെ എന്തെല്ലാം എഴുതിയിട്ടുണ്ട് അതൊക്കെ തിരുത്തിയോ? പാര്‍ട്ടിയെ ബാധിച്ച കളങ്കം തന്നെയാണ് ഈ സംഭവം. ദേശാഭിമാനി എഴുതിയാല്‍ ബാധിക്കുന്നത് പാര്‍ട്ടിയെ തന്നെയാണ്’, ഇ.പി ജയരാജന്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button