
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. വീണ്ടും ചോദ്യം ചെയ്യാൻ ഹാജരാകണം എന്ന് ഇഡി നിർദ്ദേശം നൽകിയിരുന്നു. സാമ്പത്തിക വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും നൽകാനും ആവശ്യപ്പെട്ടിരുന്നു
രണ്ട് പ്രാവിശ്യം ഭാസുരാംഗനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടത്.
കണ്ടല സഹകരണ ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടന്നു എന്ന കേസിലാണ് ഇഡി അന്വേഷണം.
Post Your Comments