
തൃശ്ശൂർ: വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 50 കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 12 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത പ്രതിയ്ക്കാണ് കോടതി ജീവപര്യന്തം തടവും 85000 രൂപ പിഴയും വിധിച്ചത്.
എരുമപ്പെട്ടി സ്വദേശി ശിവനെ (50) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജ് എസ് ലിഷയാണ് വിധി പ്രസ്താവം നടത്തിയത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 12 വയസുള്ള പെൺകുട്ടി അച്ഛന്റെ വീട്ടിൽ നിൽക്കാൻ വന്നപ്പോഴായിരുന്നു അതിക്രമം നടന്നത്. എരുമപ്പെട്ടി പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments