കാശി: ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാ ദൗത്യം അഞ്ചാം ദിവസവും പുരോഗമിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് എത്തിച്ച പുതിയ യന്ത്രം ഉപയോഗിച്ചാണ് വീണ്ടും രക്ഷാദൗത്യം തുടങ്ങിയിരിക്കുന്നത്. കേന്ദ്രമന്ത്രി വി.കെ സിംഗ് സംഭവസ്ഥലത്ത് എത്തി ദൗത്യം വിലയിരുത്തി. തലചുറ്റലുണ്ടെന്ന് ചില തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മരുന്ന് എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. 40 പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നത്.
Read Also: ‘ലെന പറയുന്നത് കേട്ടാൽ ആർക്കും ഡ്രഗ്സ് അടിക്കാൻ തോന്നും’: ഒമർ ലുലു
രക്ഷപ്പെടുത്തണേയെന്ന നിലവിളികളാണ് തുരങ്കത്തിനകത്തു നിന്ന് എത്തുന്നത്. നാലു രാത്രിയും പകലും പിന്നിട്ട രക്ഷാ ദൗത്യം സങ്കീര്‍ണമായി തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കുഴല്‍ വഴി മരുന്നുകള്‍ എത്തിച്ചു നല്‍കി. തൊഴിലാളികളുമായി ഡോക്ടര്‍മാര്‍ സംസാരിച്ചു. ഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിലായി എത്തിച്ച ഓഗര്‍ മെഷീന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ദൗത്യത്തിന് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments