പത്തനംതിട്ട: ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സുരക്ഷിതവും സൗകര്യപ്രദവുമായ ദര്‍ശനം ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ഉറപ്പു വരുത്തുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന്റെ പിറ്റേ ദിവസം തന്നെ ശബരിമലയിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് പ്രശാന്ത്.
ശബരിമല തീര്‍ത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി പ്രശാന്ത് പറഞ്ഞു. ശബരിമലയിലേക്കുളള റോഡുകളുടെ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭക്തര്‍ക്കാവശ്യമായ ശുചിമുറി, വിരിവയ്ക്കാനുളള സൗകര്യം, ചുക്കുവെള്ള വിതരണം എന്നിവ ഉറപ്പാക്കി. നിലയ്ക്കല്‍ മുതലുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിലയ്ക്കലില്‍ ആയിരത്തിലധികം ശുചിമുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. പമ്പയില്‍ 485 ഉം കാനന പാതിയിലും സന്നിധാനത്തുമായി 1100 ശുചിമുറികളുമാണ് സജ്ജമാക്കിയിരിക്കുന്നത്. നടപന്തല്‍, അന്നദാന മണ്ഡപത്തിന് മുകളിലത്തെ നില എന്നിവ കൂടാതെ മറ്റ് ഇടങ്ങളിലും ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്’, പ്രശാന്ത് പറഞ്ഞു.
Post Your Comments