ആലപ്പുഴ: ഭാര്യയുടെ കൈയ്യും കാലും വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ചെങ്ങന്നൂരിലാണ് സംഭവം. മുളക്കുഴയിൽ കിഴക്കേ പറമ്പിൽ ശ്രീജിത്ത് ആണ് ഭാര്യ ജയശ്രീയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്.
Read Also: കൊച്ചിയിലെ പോലെ കോഴിക്കോടും പൊട്ടിക്കും, കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ഭീഷണിക്കത്ത്
വഴക്കിനെ തുടർന്നാണ് ശ്രീജിത്ത് വെട്ടുക്കത്തിയെടുത്ത് ജയശ്രീയുടെ കൈയിലും കാലിലും വെട്ടിപരിക്കേൽപ്പിക്കേൽപ്പിച്ചത്. യുവതി ഉടൻ തന്നെ അയൽവാസിയുടെ വീട്ടിൽ അഭയം പ്രാപിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു. ശ്രീജിത്ത് മദ്യപിച്ച് വന്ന് വീട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കുന്നത്.
അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. പരിക്കേറ്റ ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
Post Your Comments