KeralaLatest NewsNewsLife Style

വീട്ടിൽ പാറ്റ ശല്യമുണ്ടോ? തുരത്താൻ തിളച്ച വെള്ളവും കര്‍പ്പൂരവും മാത്രം മതി

കര്‍പ്പൂരത്തിന്റെ 2 കട്ട തരിയായി പൊടിച്ചെടുക്കുക

വീടുകളിൽ പ്രത്യേകിച്ചും അടുക്കളയിൽ പല്ലിയും പാറ്റയും ശല്യമാകാറുണ്ട്. അവയെ തുരത്താൻ മുട്ടത്തോട് പോലുള്ള നാടൻ പ്രയോഗങ്ങൾ പരീക്ഷിക്കാറുണ്ട് നമ്മളിൽ പലരും. എന്നാൽ കർപ്പൂരം, തിളച്ച വെള്ളം,  ഒരു കഷണം പട്ട എന്നിവ കൊണ്ട് ഉണ്ടാക്കുന്ന മിശ്രിതമാണ് പല്ലിയെയും പാറ്റയെയും തുരത്താൻ സഹായിക്കുന്നത്.

അതിനായി കര്‍പ്പൂരത്തിന്റെ 2 കട്ട തരിയായി പൊടിച്ചെടുക്കുക. അതുപോലെ പട്ടയുടെ കഷണവും നല്ല തരിയായി പൊടിച്ചെടുക്കണം. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു ഗ്ലാസ് തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. പൊടി ചേര്‍ത്ത വെള്ളം നല്ലതുപോലെ മിക്സ് ചെയ്യണം. വെള്ളം ഒന്ന് ചൂടാറി വരുമ്പോള്‍ ഒരു സ്‌പ്രേ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്.

read also: കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വളഞ്ഞു

ശേഷം പാറ്റ  ശല്യം കൂടുതലായുള്ള ഭാഗങ്ങളില്‍ സ്‌പ്രേ ചെയ്തു കൊടുത്താല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ എത്ര കടുത്ത പാറ്റ, പല്ലി ശല്യവും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. യാതൊരുവിധ കെമിക്കലുകളും ഇല്ലാത്ത ഈ വെള്ളം തളിക്കുമ്പോള്‍ ഒരു പ്രത്യേക ഗന്ധമാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ വീട്ടിൽ ഉള്ളവർക്കും മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button