KottayamNattuvarthaLatest NewsKeralaNews

മോ​​ഷ​​ണ​​ക്കേ​​സി​​ല്‍ ജാ​​മ്യ​​ത്തി​​ലിറ​​ങ്ങി ഒളിവിൽ പോയി: പ്ര​​തി 32 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം അറസ്റ്റിൽ

മൂ​​വാ​​റ്റു​​പു​​ഴ ത​​ട​​ത്തി​​ല്‍ ടി.​​പി. രാ​​ജ​​നെ(61)യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

കോ​​ട്ട​​യം: മോ​​ഷ​​ണ​​ക്കേ​​സി​​ല്‍ ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി ഒളിവിൽ പോയ പ്ര​​തി​​ 32 വ​​ര്‍​ഷത്തിനുശേഷം പൊ​​ലീ​​സ് പിടിയിൽ. മൂ​​വാ​​റ്റു​​പു​​ഴ ത​​ട​​ത്തി​​ല്‍ ടി.​​പി. രാ​​ജ​​നെ(61)യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

1991-ല്‍ ​​റ​​ബ​​ര്‍ ഷീ​​റ്റ് മോ​​ഷ്ടി​​ച്ച കേ​​സി​​ല്‍ ഇ​​യാ​​ള്‍ അ​​റ​​സ്റ്റി​​ലാ​​വു​​ക​​യും കോ​​ട​​തി ത​​ട​​വു​​ശി​​ക്ഷ വി​​ധി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. തു​​ട​​ര്‍​ന്ന്, ഇ​​യാ​​ള്‍ വി​​ധി​​ക്കെ​​തി​​രെ അ​​പ്പീ​​ല്‍ കൊ​​ടു​​ത്ത​​തി​​നു​​ശേ​​ഷം ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി മു​​ങ്ങുകയായിരുന്നു.

Read Also : വിവാഹം നടത്തി നൽകാമെന്ന് പറഞ്ഞ് 57കാരി തട്ടിയത് ലക്ഷങ്ങൾ: ലോട്ടറി വില്‍പനക്കാരി യുവാവിനെ കുടുക്കിയത് ഇങ്ങനെ, അറസ്റ്റ്

തുടർന്ന്, കോ​​ട​​തി ഇ​​യാ​​ള്‍​ക്കെ​​തി​​രേ അറസ്റ്റ് വാ​​റ​​ണ്ട് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​ത്ത​​ര​​ത്തി​​ല്‍ കോ​​ട​​തി ശി​​ക്ഷ വി​​ധി​​ച്ച​​തി​​നു​​ശേ​​ഷം ഒ​​ളി​​വി​​ല്‍ ക​​ഴി​​ഞ്ഞു​​വ​​ന്നി​​രു​​ന്ന പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടു​​ന്ന​​തി​​നു​​വേ​​ണ്ടി പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം രൂ​​പീ​​ക​​രി​​ച്ചു ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് ഇ​​യാ​​ളെ തൊ​​ടു​​പു​​ഴ​​യി​​ല്‍ നി​​ന്നു പി​​ടി​​കൂ​​ടി​​യ​​ത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button