KasargodNattuvarthaLatest NewsKeralaNews

നാല് ദിവസം മുൻപ് കാണാതായ യുവാവ് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

കാസർ​ഗോഡ് കളനാട് ചിറമ്മൽ സ്വദേശി രഞ്ജിത്താ(44)ണ് മരിച്ചത്

കാസർ​ഗോഡ്: നാല് ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം പുഴക്കടവിനോട് ചേർന്ന കുറ്റിക്കാട്ടിൽ കണ്ടെത്തി. കാസർ​ഗോഡ് കളനാട് ചിറമ്മൽ സ്വദേശി രഞ്ജിത്താ(44)ണ് മരിച്ചത്.

നവംബർ 11 നാണ് ഇദ്ദേഹത്തെ കാണാതായത്. അന്ന് മുതൽ ബന്ധുക്കളും നാട്ടുകാരും പലവഴിക്ക് അന്വേഷിച്ചെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല.

Read Also : നവകേരള സദസ്, മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഒരു കോടിയുടെ ആഡംബര ബസ്: വിവാദത്തിൽ വിശദീകരണവുമായി ആന്‍റണി രാജു

ഇന്ന് രാവിലെയാണ് പുഴക്കടവിൽ ചിറമ്മൽ പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, നടത്തിയ പരിശോധനയിൽ മൃതദേഹം രഞ്ജിത്തിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു.

മൃതദേഹം കാസർ​ഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button