Latest NewsNewsInternational

ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിടുന്നത് ഇസ്രായേലല്ല, ഹമാസാണ്: ബെഞ്ചമിന്‍ നെതന്യാഹു

ഗാസയിൽ ഹമാസിനെതിരായ ഇസ്രായേല്‍ സേനയുടെ കരയുദ്ധത്ത ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലല്ല, ഹമാസാണ് ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിടുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി. ഗാസയില്‍ മരണസംഖ്യ ഉയരുന്നതില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആശങ്ക പ്രകടിപ്പിക്കുകയും ഇസ്രായേല്‍ ഭരണകൂടം സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.

‘ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ഇസ്രയേലല്ല. ഹമാസ് സാധാരണക്കാരെ ശിരഛേദം ചെയ്യുകയും ചുട്ടുകൊല്ലുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തു. ഗാസയിലെ സാധാരണക്കാര്‍ക്ക് ഇസ്രായേല്‍ മാനുഷിക ഇടനാഴികളും സുരക്ഷിത മേഖലകളും നല്‍കുന്നുണ്ട്. ഹമാസ് അവരെ തോക്കിൻ മുനയില്‍ നിന്ന് രക്ഷപ്പെടുന്നതില്‍ നിന്ന് തടയുകയാണ്,’ നെതന്യാഹു ട്വീറ്റില്‍ പറഞ്ഞു.

കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി ഭർതൃപിതാവിന്റെ കൂടെ ഒളിച്ചോടി: അച്ഛൻ നാടുവിട്ടത് മകന്റെ ബൈക്കുമായി, പരാതിയുമായി യുവാവ്

‘ഇരട്ട യുദ്ധക്കുറ്റം ചെയ്തതിന് ഉത്തരവാദി ഹമാസാണ്, ഇസ്രായേല്‍ അല്ല. അവര്‍ സാധാരണക്കാരെ ലക്ഷ്യമിടുകയും അതേ സാധാരണക്കാരുടെ പിന്നില്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നു. ഹമാസിന്റെ ക്രൂരതയെ പരാജയപ്പെടുത്താന്‍ നാഗരികതയുടെ ശക്തികള്‍ ഇസ്രായേലിനെ പിന്തുണയ്ക്കണം,’ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനമാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയത്. ഗാസ മുനമ്പിലെ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു. ‘പരമാവധി സംയമനം പാലിക്കണമെന്ന് ഞാന്‍ ഇസ്രായേല്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു. ലോകം ടിവിയിലും സോഷ്യല്‍ മീഡിയയിലും എല്ലാം കാണുന്നു. ഡോക്ടര്‍മാര്‍, കുടുംബാംഗങ്ങള്‍, രക്ഷപ്പെട്ടവര്‍, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ എന്നിവരുടെ നേര്‍സാക്ഷ്യങ്ങള്‍ ഞങ്ങള്‍ കേള്‍ക്കുന്നു,’ ട്രൂഡോ വ്യക്തമാക്കി.

ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്രം: 7200 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

പലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് ഹമാസ് അവസാനിപ്പിക്കണമെന്നും ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. ഗാസയിലെ എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സഹായം എത്തിക്കണമെന്നും ജസ്റ്റിന്‍ ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button