Latest NewsKeralaNews

എടിഎം കൗണ്ടറിനകത്ത് പണമെടുക്കാന്‍ കയറി: വാതിൽ ലോക്കായി യുവതിയും മകളും അ‌കത്ത് കുടുങ്ങി

കാസർഗോഡ്: പണമെടുക്കാൻ എടിഎം കൗണ്ടറിനകത്ത് കയറിയ യുവതിയും മകളും വാതിൽ ലോക്കായതിനെത്തുടർന്ന് അകത്ത് കുടുങ്ങി.

എരിയൽ ചാരങ്ങായി സ്വദേശിനിയായ റംല (35), മകൾ സൈനബ (എട്ട്) എന്നിവരാണ് കാസർഗോഡ് സർവീസ് സഹകരണ സംഘത്തിന്റെ എടിഎമ്മിൽ കുടുങ്ങിയത്.

പുറത്ത് കടക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇവർ ചില്ലിലടിച്ച് ബഹളം വെച്ചു. തുടർന്ന് സമീപത്തുള്ളവർ പോലീസിനെ അറിയിക്കുകയായിരുന്നു. കാസർകോട് ടൗൺ എസ്ഐ സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഇവര്‍ എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button