Latest NewsNewsIndia

വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനം വന്നവഴി തിരിച്ചുപോയി: കാരണമിത്

പനാജി: വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനം വന്നവഴി തിരിച്ചുപോയി. ഗോവയിലാണ് സംഭവം. ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനം വന്നവഴി തിരിച്ചുപോകുകയായിരുന്നു. റൺവേയിൽ നായയെ കണ്ടതിനെ തുടർന്നാണ് വിമാനം യാത്ര തുടങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചുപോയത്.

Read Also: എസ്ജി കോഫി ടൈം വന്‍ ഹിറ്റ്, ജനങ്ങളോടൊത്തുള്ള തൃശൂരിന്റെ വികസന ചര്‍ച്ചകള്‍ തുടര്‍ന്ന് സുരേഷ് ഗോപി

ദബോലിം വിമാനത്താവളത്തിന്റെ റൺവേയിൽ നായയെ കണ്ടതിനാൽ അൽപ്പസമയം ആകാശത്ത് തുടരാൻ പൈലറ്റിന് നിർദേശം ലഭിച്ചു, എന്നാൽ ബെംഗളൂരുവിലേക്ക് മടങ്ങാൻ പൈലറ്റ് തീരുമാനിച്ചെന്ന് ഗോവ വിമാനത്താവളം ഡയറക്ടർ എസ് വി ടി ധനംജയ റാവു വ്യക്തമാക്കി.

യുകെ 881 വിസ്താര വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.55 ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഗോവയിലേക്ക് പുറപ്പെട്ടത്. റൺവേയിൽ നായയെ കണ്ടതോടെ വിമാനം തിരിച്ച് ബെംഗളൂരുവിലേക്ക് തന്നെ പോയി. ശേഷം ബെംഗളൂരുവിൽ നിന്ന് വൈകിട്ട് 4.55ന് പുറപ്പെട്ട വിമാനം സന്ധ്യയ്ക്ക് 6.15ന് ഗോവയിലെത്തി.

Read Also: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തുക പത്ത് കോടി കുടുംബങ്ങള്‍, ജനുവരി 22ന് രണ്ടാം ദീപാവലി: വിഎച്ച്പി

shortlink

Related Articles

Post Your Comments

Related Articles


Back to top button