ചെന്നൈ: കാന്റീനിന്റെ ചില്ലലമാരയില്‍ ഓടിനടക്കുന്ന എലിയുടെ ദൃശ്യങ്ങൾ പുറത്ത്. സ്റ്റാൻലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനിൻ അടച്ചുപൂട്ടി. ആശുപത്രിയിലെ ഒരു രോഗിയുടെ ബന്ധുവാണ് എലി ചില്ലലമാരയിലൂടെ ഓടിനടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ക്യാന്റീനില്‍ ഉണ്ടായിരുന്നവര്‍ എലി ഓടിനടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് പഴയ ഭക്ഷണം ആണെന്നും ആര്‍ക്കും നല്കില്ലെന്നുമുള്ള മറുപടിയാണ് കാന്റീൻ ജീവനക്കാരൻ നൽകിയത്.
read also: പൊലീസുദ്യോഗസ്ഥരുടെ നേരേ കയ്യേറ്റശ്രമം: മൂന്ന് യുവാക്കൾ അറസ്റ്റിൽ
സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നതോടെ ആശുപത്രി ഡീൻ ഡോ പി ബാലാജി കാന്‍റീന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. പഴകിയ ഭക്ഷണം പൂര്‍ണമായി കാന്‍റീനില്‍ നിന്ന് നീക്കി. നല്ലതുപോലെ വൃത്തിയാക്കിയ ശേഷമേ ഇനി കാന്‍റീന്‍ തുറക്കൂ എന്നും ഡീന്‍ അറിയിച്ചു.
Post Your Comments