തീവ്രവാദത്തോട് വിട്ടുവീഴ്ച്ചയില്ല; ഭീകരവാദികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി

ശ്രീനഗർ: തീവ്രവാദികളോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി ഇന്ത്യ. കശ്മീരിലെ പുൽവാമ ജില്ലയിലെ ഭീകരവാദികളുടെ സ്വത്തുക്കൾ ൻഐഎ കണ്ടുകെട്ടി. ജില്ലയിലെ കാകപോറ തഹസിലെ രണ്ട് ഭീകരരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഭീകരവിരുദ്ധ പ്രവർത്തനം തടയാനുള്ള നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവനുസരിച്ചാണ് നടപടി.

Read Also: നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു: മറുഭാഗത്തേക്ക് തെറിച്ചു വീണ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എട്ട് പ്രധാന സ്വത്തുവകകളാണ് പിടിച്ചെടുത്തത്. പുൽവാമ സിംഗൂ നർബൽ സ്വദേശികളായ മുഹമ്മദ് ഷാഫി വാനി, മുഹമ്മദ് ടിക്ക ഖാൻ എന്നീ ഭീകരരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുഹമ്മദ് ഷാഫി വാനിയുടെ പേരിലുള്ള 5 സ്വത്തുക്കളും മുഹമ്മദ് ടിക്ക ഖാന്റെ പേരിലുള്ള മൂന്നു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. ഭീകരവാദത്തിനെതിരെയുള്ള ശക്തമായ നീക്കമാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: ബൈക്കിൽ കാർ ഇടിച്ച് തെറുപ്പിച്ചു: കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥി മരിച്ചു

Share
Leave a Comment