ഗാസ: വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ നിന്നുള്ള മലിനജലം തെരുവിലേക്കൊഴുകുന്നത് ഗാസയില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്ക. ഏത് നിമിഷവും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയിലാണ് ഗാസ നിവാസികളെന്ന് റഫ മുനിസിപ്പാലിറ്റി പ്രസിഡന്റ് അഹ്മദ് അല്‍ സൂഫി പറഞ്ഞു. ശുചീകരണം നടക്കാത്തതിനാല്‍ തെരുവുകളിലാകെ മാലിന്യം നിറഞ്ഞിട്ടുമുണ്ട്.
Read Also: നിങ്ങൾക്കറിയാമോ വേനൽക്കാലത്ത് ഈഫൽ ടവറിന് 15 സെന്റിമീറ്റർ നീളം കൂടും!
അല്‍ ഷിഫ ആശുപത്രി വളപ്പില്‍ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ ഖബറടക്കാനാകാതെ കിടക്കുന്നതും കനത്ത വെല്ലുവിളിയാണ്. ഗാസയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 10 ആശുപത്രികള്‍ക്ക് ആവശ്യത്തിന് ഇന്ധനമെത്തിച്ചില്ലെങ്കില്‍ അവയും ഉടന്‍ പൂട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments