Latest NewsNewsBusiness

സെബിയിൽ നിന്ന് പച്ചക്കൊടി! ഫെഡറൽ ബാങ്കിന്റെ ഫെഡ്ഫിനയ്ക്ക് ഇനി ഐപിഒ നടത്താം

പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ 750 കോടി സമാഹരിക്കാനാണ് ഫെഡ്ഫിനയുടെ നീക്കം

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്കിന് കീഴിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന് ഐപിഒ നടത്താൻ അനുമതി. മാർക്കറ്റ് റെഗുലേറ്ററായ സെബിയാണ് ഐപിഒ നടത്താൻ അനുമതി നൽകിയത്. ഈ വർഷം ജൂലൈ അവസാന വാരമാണ് ഐപിഒയുമായി ബന്ധപ്പെട്ട കരട് രേഖകൾ സെബിക്ക് മുമ്പാകെ ഫെഡ്ഫിന സമർപ്പിച്ചത്. ഫെഡ്ഫിനയുടെ ഐപിഒയിൽ പുതിയ ഓഹരികൾ ഉണ്ടാകും. ഇതിനോടൊപ്പം ഫെഡറൽ ബാങ്കും, മറ്റൊരു നിക്ഷേപകരായ ട്രൂനോർത്ത് ഫണ്ടും ഓഹരികൾ വിറ്റഴിക്കുന്നതാണ്. ഓഫർ ഫോർ സെയിലിലൂടെയാണ് ഇവ ഓഹരികൾ വിറ്റഴിക്കുക.

പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ 750 കോടി സമാഹരിക്കാനാണ് ഫെഡ്ഫിനയുടെ നീക്കം. ഇതിനോടൊപ്പം നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള 7.03 കോടി ഓഹരികളും ഓഫർ ഫോർ സെയിലിലൂടെ വിറ്റഴിക്കും. ഫെഡറൽ ബാങ്ക് 1.65 കോടി ഓഹരികൾ വിറ്റഴിക്കുമ്പോൾ, ട്രൂനോർത്ത് 5.38 കോടി ഓഹരി വിറ്റഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഐപിഒയ്ക്ക് മുന്നോടിയായി, ഓഫർ ഫോർ സെയിലിലൂടെ ഓഹരികളിൽ 20 ശതമാനത്തോളം ഐപിഒയ്ക്ക് പുറത്ത് വിറ്റഴിച്ച് 150 കോടി രൂപ വരെ സമാഹരിക്കാനുള്ള ശ്രമങ്ങളും ഫെഡറൽ ബാങ്ക് നടത്തുന്നുണ്ട്. ഐപിഒയിൽ നിന്ന് സമാഹരിക്കുന്ന തുക പ്രധാനമായും പ്രവർത്തന വിപുലീകരണത്തിനാണ് ഉപയോഗിക്കുക.

Also Read: ഒ​മ്പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി​: ട്യൂ​ഷ​ൻ സെ​ന്‍റ​ർ അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ കേ​സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button