തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് തനിക്കെതിരെ ഉയർന്ന വ്യാജപ്രചാരണത്തിനെതിരെ, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മറിയക്കുട്ടി. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടും മാറിയക്കുട്ടിയ്ക്ക് ഉണ്ടെന്ന തരത്തിലായിരുന്നു വ്യാജപ്രചാരണം. എന്നാൽ, ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ മറിയക്കുട്ടി തീരുമാനിച്ചത്.
കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുക. അപകീര്‍ത്തിക്കേസും നല്‍കുമെന്നും മറിയക്കുട്ടി അറിയിച്ചു.
ബൈക്കിൽ കാർ ഇടിച്ച് തെറുപ്പിച്ചു: കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥി മരിച്ചു
ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നായിരുന്നു സിപിഎം അനുകൂലികളുടെ പ്രചാരണം. പാര്‍ട്ടിയുടെ മുഖപത്രത്തില്‍ വന്ന വാര്‍ത്ത ഏറ്റെടുത്തായിരുന്നു അണികള്‍ വ്യാപകമായി പ്രചാരണം നടത്തിയത്. സ്വന്തമായി രണ്ടു വീടുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു പ്രചാരണം. ഇത് കൂടാതെ ഒന്നര ഏക്കറോളം സ്ഥലമുണ്ടെന്നും ഇവരുടെ മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമായിരുന്നു സിപിഎം മുഖപത്രത്തിലെ വാര്‍ത്ത.
Post Your Comments