സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ മിക്ക ആളുകളും ക്യാമറയ്ക്ക് വളരെ വലിയ പ്രാധാന്യം നൽകാറുണ്ട്. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനങ്ങൾ മനസിലാക്കിയാണ് വൺപ്ലസ് ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ എത്തിക്കാറുള്ളത്. ഇത്തവണ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി പുതിയൊരു ഹാൻഡ്സെറ്റാണ് വൺപ്ലസ് പുതുതായി പുറത്തിറക്കുന്നത്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വൺപ്ലസ് 12 ആണ് പുതിയ സ്മാർട്ട്ഫോൺ. സോണി എൽവൈടി-ടി808 പ്രൈമറി സെൻസറാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണീയത. മറ്റു വിവരങ്ങൾ പരിചയപ്പെടാം.
വൺപ്ലസ് 12 സ്മാർട്ട്ഫോണുകൾ അടുത്ത വർഷം ആദ്യം വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. നിലവിൽ, ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് വൺപ്ലസ് 12 സ്മാർട്ട്ഫോണുകളെ കുറിച്ച് കമ്പനി പങ്കുവെച്ചിട്ടുള്ളൂ. സോണി എൽവൈടി-ടി808 സെൻസറിന് പുറമേ, 60 മെഗാപിക്സൽ ഒവി64ബി പെരിസ്കോപ്പ് ഫോട്ടോ ലെൻസും ഉണ്ടായിരിക്കുന്നതാണ്. പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ് നൽകുക. ഇതിനോടൊപ്പം പ്രൈമറി ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും ഉണ്ടായിരിക്കുന്നതാണ്. ലോഞ്ചുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ വൺപ്ലസ് ഉടൻ പുറത്തുവിട്ടേക്കുമെന്നാണ് സൂചന.
Post Your Comments