ചെറായി: മിനി വാനിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നായരമ്പലം കൊല്ലംപറമ്പിൽ വേലായുധന്റെ മകൻ മണിക്കുട്ടൻ (54) ആണ് മരിച്ചത്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളിയാണ്.
Read Also : പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊല: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
വെള്ളിയാഴ്ച രാത്രി ഏഴിന് എടവനക്കാട് ചാത്തങ്ങാട് പാലത്തിന്റെ അപ്രോച്ചിൽ വച്ച് മണിക്കുട്ടൻ ഓടിച്ചിരുന്ന മിനി വാനിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരിച്ചത്.
Read Also : പലസ്തീന് പരാമര്‍ശം: ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാനെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു. ഭാര്യ: സിന്ധു. മക്കൾ: കൃഷ്ണാഞ്ജലി, ഉണ്ണിമായ.
Post Your Comments