Latest NewsCarsNewsAutomobile

ഇന്ത്യ നിരത്തുകൾ കീഴടക്കാൻ യുകെയിൽ നിന്നും ലോട്ടസ് എത്തുന്നു! ലക്ഷ്യമിടുന്നത് വൻ വിപണി വിഹിതം

അടുത്ത വർഷം ആദ്യം ഡൽഹിയിലെ ഷോറൂമുകളിലാണ് ലോട്ടസിന്‍റെ ഇലക്ട്രി മോഡൽ എത്തുക

ഇന്ത്യൻ നിരത്തുകളിൽ തരംഗം സൃഷ്ടിക്കാൻ മറ്റൊരു വിദേശ വാഹന നിർമ്മാതാക്കൾ കൂടി എത്തുന്നു. ഇത്തവണ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വാഹന നിർമ്മാതാക്കളായ ലോട്ടസ് ആണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത്. ആരാധകരുടെ മനം കീഴടക്കാൻ ഇലക്ട്രിക് കാറുകളുമായാണ് ലോട്ടസിന്റെ വരവ്. സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ ശ്രേണിയിലുള്ള ഇലക്ട്രി എന്ന മോഡലാണ് കമ്പനി ആദ്യം അവതരിപ്പിക്കുക.

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്ക്ലൂസീവ് മോട്ടോർസാണ് ലോട്ടസ് വാഹനങ്ങളുടെ ഇന്ത്യയിലെ വിപണനാവകാശം സ്വന്തമാക്കിയിട്ടുള്ളത്. അടുത്ത വർഷം ആദ്യം ഡൽഹിയിലെ ഷോറൂമുകളിലാണ് ലോട്ടസിന്‍റെ ഇലക്ട്രി മോഡൽ എത്തുക. തുടർന്ന്, മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ഇലക്ട്രി എത്തുന്നതാണ്. പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് ഈ മോഡൽ വാങ്ങാനാകുക. ഇന്ത്യൻ വിപണി വില ഏകദേശം 2.55 കോടി രൂപ മുതൽ 2.99 കോടി രൂപ വരെ പ്രതീക്ഷിക്കാവുന്നതാണ്.

Also Read: കഷ്ടം, ദാരിദ്ര്യം പിടിച്ച ഷോ!! കിടപ്പറ തമാശയുമായി സ്റ്റാര്‍ മാജിക്ക്, വിമർശനം

രാജ്യത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ ഡിമാൻഡാണ് ഉണ്ടായിട്ടുള്ളത്. വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും, മെയിന്റനൻസ് ചാർജും കണക്കിലെടുത്താണ് മിക്ക ആളുകളും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. നിലവിൽ, വലിയ രീതിയിലുള്ള മത്സരമാണ് ഇലക്ട്രിക് വാഹന വിപണിയിൽ ഉള്ളത്. ഈ നിരയിലേക്കാണ് ആഡംബര ബ്രാൻഡായ ലോട്ടസും എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button