KeralaMollywoodLatest NewsNewsEntertainment

മമ്മൂക്കയെ വച്ച്‌ ചെയ്യാനുള്ള ഒരു സിനിമയുമായി ബേസിലിനെ സമീപിച്ചാല്‍ ചെയ്യില്ല, അതാണ് ബുദ്ധി: ജഗദീഷ്

ബേസിലിനെക്കുറിച്ച്‌ എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഇന്റലിജന്റ് ആണ്

മലയാളത്തിന്റെ പ്രിയ നടനാണ് ബേസില്‍. താരം വളരെ ഇന്റലിജൻസ് ആണെന്ന് നടൻ ജഗദീഷ്. മമ്മൂക്കയെ വച്ച്‌ ചെയ്യാനുള്ള ഒരു സിനിമയുമായി ബേസിലിനെ സമീപിച്ചാല്‍ ചെയ്യില്ല എന്നു തന്നെ പറയുമെന്നും ജഗദീഷ് പറയുന്നു. അത് പറയാനുള്ള കഴിവാണ് ഇന്റലിജൻസെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഇരുവരുടേയും പുതിയ ചിത്രമായ ഫാലിമിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ജഗദീഷ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

read also: ‘ലിങ്കിൽ ക്ലിക്ക് ചെയ്ത് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ സൗജന്യമായി നേടാം’ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ബേസിലിനെക്കുറിച്ച്‌ എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഇന്റലിജന്റ് ആണ്. ബേസില്‍ എല്ലാ റോളും സ്വീകരിക്കുന്നില്ല. ഇപ്പോള്‍ ഒരു പടത്തില്‍ മമ്മൂക്കയുടെ ഡേറ്റ് ഇല്ല, ബേസിലിനെ സമീപിച്ചാലോ എന്ന് കരുതിയാല്‍ ബേസില്‍ അപ്പോള്‍ അയ്യോ ഞാനില്ല എന്ന് പറയും . അത് പറയാനുള്ള കഴിവ് ഇന്റലിജൻസ് ആണ്. എല്ലാ റോളും വലിച്ച്‌ വാരി ചെയ്യില്ല. എന്ന് കരുതി ഒരു ആക്ഷൻ പടം ചെയ്ത് കൂടാ എന്നില്ല. പക്ഷേ അത് ബേസിലിന് പറ്റിയ ആക്ഷൻ പടം ആയിരിക്കണം. ഇപ്പോള്‍ മോഹൻലാല്‍ ചെയ്യേണ്ട ഒരു പടം എന്നെ വച്ച്‌ പരീക്ഷിക്കാം എന്ന് പറഞ്ഞാല്‍ എനിക്ക് പേടിയാണ്. അവരവര്‍ക്ക് അനുയോജ്യമായിട്ടുള്ള കഥാപാത്രമാണെന്നത് വളരെ പ്രധാനമാണ്. അതിനകത്ത് വ്യത്യസ്‌തത കൊണ്ടുവരിക എന്നതാണ് പ്രധാനം. പാല്‍തു ജാൻവറിലെ കഥാപാത്രമല്ല ജയ ജയ ജയ ജയ ഹേയില്‍.’ ജഗദീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button