MollywoodLatest NewsKeralaCinemaNewsEntertainment

നടൻ ജഗദീഷിന്റെ ഭാര്യ ഡോ. രമ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക്ക് പ്രൊഫസര്‍ ആയിരുന്നു. മക്കള്‍: രമ്യ, സൗമ്യ. സംസ്‌ക്കാരം വൈകിട്ട് നാലിന് തൈക്കാട് ശാന്തി കാവടത്തില്‍ വെച്ച് നടത്തും.

പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളാണ് രമയെന്ന് മുൻപൊരിക്കൽ ജഗദീഷ് തന്നെ തുറന്നു പറഞ്ഞിരുന്നു. ‘എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ്, അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല’, ജഗദീഷ് വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button