
ഹൈദരാബാദ്: പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. 9 പേര്‍ മരിച്ചു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഹൈദരാബാദിലെ നാമ്പള്ളിയിലാണ് സംഭവം. പലരും ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.
ഹൈദരാബാദിലെ ബസാര്‍ഘട്ടിലെ അപ്പാര്ട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര് മരിച്ചതായി ഡിസിപി വെങ്കടേശ്വര് റാവു അറിയിച്ചു. രാസവസ്തുക്കള്‍ അടങ്ങിയ ചില ഡ്രമ്മുകള്‍ സൂക്ഷിച്ചിരുന്ന താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 21 പേരെ ഒഴിപ്പിച്ചതായും അവരില്‍ പത്ത് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും അവരില്‍ ആറ് പേര്‍ മരിച്ചതായും അഗ്‌നിശമന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതോടെ മരണസംഖ്യ ഒമ്പതായി.
Post Your Comments