ErnakulamLatest NewsKeralaNattuvarthaNews

തു​ണി​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം: അണയ്ക്കാനെത്തിയ ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക​ട​ക്കം പൊ​ള്ള​ലേ​റ്റു

എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റ് റോ​ഡി​ന് സ​മീ​പം ഗോ​പ​ല​പ്ര​ഭു റോ​ഡി​ലു​ള്ള ജെ​യ് ശ്രീ​കൃ​ഷ്ണ എ​ന്ന തു​ണി​ക​ളു​ടെ മൊ​ത്ത​വ്യാ​പാര കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പിടി​ത്ത​മു​ണ്ടാ​യ​ത്

കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ തു​ണി​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം. എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റ് റോ​ഡി​ന് സ​മീ​പം ഗോ​പ​ല​പ്ര​ഭു റോ​ഡി​ലു​ള്ള ജെ​യ് ശ്രീ​കൃ​ഷ്ണ എ​ന്ന തു​ണി​ക​ളു​ടെ മൊ​ത്ത​വ്യാ​പാര കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പിടി​ത്ത​മു​ണ്ടാ​യ​ത്.

Read Also : ജോലി നഷ്ടപ്പെട്ടു, നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത പ്രവാസിയ്ക്ക് അപ്രതീക്ഷിത മരണം: വേദന പങ്കുവച്ച് അഷ്റഫ് താമരശേരി

ഇന്നലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യിരുന്നു സം​ഭ​വം. അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ല്‍ തു​ണി​ക്ക​ട​യി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​ട​യി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ക്ല​ബ് റോ​ഡ് ഫ​യ​ര്‍ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. ഷ​ട്ട​ര്‍ ഇ​ട്ടി​രു​ന്ന​തി​നാ​ല്‍ അ​ക​ത്ത് ക​യ​റാ​ന്‍ പ​റ്റി​യി​​ല്ല. ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക​ട​ക്കം പൊ​ള്ള​ലേ​റ്റു.

ക​ട​യു​ടെ കൗ​ണ്ട​റി​ല്‍ നി​ന്നാ​ണ് തീപിടിച്ചത്. തു​ണി​കൾ ക​ത്തി​ നശിച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീപിടിത്തത്തിന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button