മണിപ്പൂരില്‍ ഒമ്പത് മെയ്‌തേയി തീവ്രവാദ സംഘടനകളെ വിലക്കി ആഭ്യന്തര മന്ത്രാലയം. സംഘടനകളെ യുഎപിഎയ്ക്ക് കീഴില്‍ ‘നിയമവിരുദ്ധ സംഘടനകള്‍’ ആയി കണക്കാക്കിയാണ് കേന്ദ്രം അഞ്ച് വര്‍ഷത്തേക്ക് വിലക്കിയത്. വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ഈ സംഘടനകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, അതിന്റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, അതിന്റെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി, പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക്, അതിന്റെ സായുധ വിഭാഗമായ ‘റെഡ് ആര്‍മി’, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, അതിന്റെ സായുധ വിഭാഗമായ ‘റെഡ് ആര്‍മി’, കംഗ്ലേയ് യോള്‍ കന്‍ബ ലുപ്, കോര്‍ഡിനേഷന്‍ കമ്മിറ്റി, അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക്ക് അവരുടെ മുന്നണി സംഘടനകള്‍ എന്നിവയെയാണ് നിയമവിരുദ്ധ സംഘടകളായി പ്രഖ്യാപിച്ചത്.
സായുധ സമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അതിനായി മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെയ്‌തേയി തീവ്രവാദ സംഘടനകളെ ഉടനടി തടയുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കില്‍ ഇവ വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാന്‍ തങ്ങളുടെ കേഡര്‍മാരെ അണിനിരത്തുമെന്നാണ് വിലയിരുത്തലെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments